Posts

പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങൾ

  പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങൾ ————————————————————- ഉയര് ‍ ന്നവരും താഴ്‌ന്നവരും ഒരു യാത്ര വേളയില് ‍ പ്രവാചക തിരുമേനിയും അനുചരന്മാരും വഴിയോരത്ത്‌ തമ്പടിച്ചു. രാത്രിയായപ്പോള് ‍ ഭക്ഷണത്തിനുള്ള ഒരുക്കങ്ങള് ‍ തുടങ്ങി, തണുപ്പുള്ള രാത്രിയായിരുന്നു അനുയായികള് ‍ ഓരോരോ ജോലി പങ്കു വെച്ചു പ്രവാചക തിരുമേനിക്ക്‌ പ്രത്യേക ജോലിയൊന്നും മാറ്റിവെച്ചിരുന്നില്ല, ഇത്‌ കണ്ടപ്പോള് ‍ പ്രവാചക തിരുമേനി പറഞ്ഞു "വിറക്‌ ശേഖരിക്കുന്നത്‌ എന്റെ ജോലി' അനുയായികള് ‍ അത്‌ സമ്മതിച്ചില്ല തിരുമേനി വിശ്രമിച്ചാല് ‍ മതിയെന്നും വേണ്ടത്‌ ഞങ്ങളൊക്കെ സന്തോഷത്തോടെ ചെയ്ത്‌ കൊള്ളാമെന്നും അവരറിയിച്ചു. പ്രവാചക തിരുമേനി പറഞ്ഞു "എന്റെ ജോലിയും നിങ്ങള് ‍ ചെയ്യുമെന്നറിയാം എന്നാല് ‍ ഞാനത്‌ ഇഷ്ടപെടുന്നില്ല, ഇവിടെ നമ്മള് ‍ കൂട്ടുക്കാരാണ്‌ കൂട്ടുക്കാരില് ‍ ഉയര് ‍ ന്നവരും താഴ്‌ന്നവരുമില്ല, എന്നെ ഉയര് ‍ ന്നവനെന്ന നിലയില് ‍ മാറ്റിനിര് ‍ ത്തുന്നത്‌ എല്ലാം കാണുന്ന അല്ലാഹു ശ്രദ്ധിക്കും. സ്വന്തം കൂട്ടുക്കാരനേക്കാള് ‍ ഉയര് ‍ ന്നവനാണ്‌ താനെന്ന്‌ സ്വയം ഗണിക്കുന്നവനെ അല്ലാഹു ഇഷ്ടപെടുകയില്ല." —...

പ്രമുഖരുടെ വീക്ഷണത്തിൽ

പ്രമുഖരുടെ വീക്ഷണത്തിൽ തോമസ് കാർലൈൽ പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് നൽകിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം സൃഷ്ടിച്ചത്[അവലംബം ആവശ്യമാണ്]. 1841 ൽ പ്രസിദ്ധപ്പെടുത്തിയ "ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തിൽ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. "സൂത്രശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി' തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത ആൾ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നൽകുകയും ചെയ്യുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കാനാവാത്ത അത്ഭുതമായാണ് കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അർത്ഥത്തിലും മരുഭൂമിയുടെ പുത്രൻ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാർലൈലിന്റെ വീക്ഷണത്തിലെ നബി. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങൾ പിന്നീട് നടന്നു. പ്ര...

തിരുനബി(സ്വ) സത്യം, സ്നേഹം, സദ് വിചാരം

  #തിരുനബി (സ്വ) സത്യം, സ്നേഹം, സദ് വിചാരം തിരുനബി(സ്വ)യുടെ ജീവിതത്തെ അനാവരണം ചെയ്യുന്ന സത്യം, സ്നേഹം, സദ് വിചാരം എന്ന കാലിക പ്രസക്തവും പ്രധാനപെട്ടതുമായ കാര്യങ്ങളെ കുറിച്ച് അല്പം കാര്യങ്ങൾ കുറിക്കുകയാണിവിടെ പ്രവാചകനാകുന്നതിനു മുമ്പ് ബാലനായിരുന്ന, യുവാവായിരുന്ന മുഹമ്മദി(സ)ൽ പ്രകടമായിരുന്ന മഹത് ഗുണങ്ങൾ ആയിരുന്നു അവ, സംസ്കാരശൂന്യരും മൃഗതുല്യരായി ജീവിച്ചിരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ പ്രവാചക വെക്തി ജീവിതത്തിലെ വ്യതിരക്തത തികച്ചും വിസ്മയകരമായിരുന്നു, അവിടുന്ന് സത്യസന്ധതയുടെ പര്യായമായിരുന്നു, കളിവാക്കായി പോലും കള്ളം പറയാനിഷ്ടപ്പെടാതിരുന്ന പ്രകൃതം, പ്രവാചക സ്വഭാവത്തിലെ ഈ സൗഷ്ഠവം കൊണ്ടായിരിക്കണം ഒരു ജനത അത് വരെ ആർക്കും നല്കിയിട്ടില്ലാത്ത അൽ അമീൻ എന്ന സ്രേഷ്ഠനാമം ബാലനായ മുഹമ്മദി(സ)ൽ ചാർത്തിക്കൊടുത്തത് യുവാവായിരുന്നപ്പോൾ വ്യാപാരത്തിൽ വ്യാപൃതനായിരുന്ന കാലം സാമ്പത്തിക ഇടപാടുകളിൽ അവിടുന്ന് തികഞ്ഞ സത്യസന്ധത പുലർത്തിപോന്നു, മഹതി ഖദീജയെ മുഹമ്മെദി(സ)ലേക്കു അടുപ്പിച്ചിരുന്ന ഒരു പ്രധാന ഘടകം അവിടുത്തെ സ്വാഭവ വിശുദ്ധി ആയിരുന്നു അവിടുത്തെ മഹത്വം...

ആമിനയുടെ പൊന്നുമോൻ

  ആമിനയുടെ പൊന്നുമോൻ ------------------------------------ ഈ കഥ നടക്കുന്നത് 1400 വർഷങ്ങൾക്കപ്പുറം അങ്ങ് അറേബ്യയിലാണ് , മലകളാൽ ചുറ്റപ്പെട്ട മക്ക പ്രദേശം ബാല്യത്തിന്റെ കുസൃതികൾ പിന്നിട്ട് യവ്വനത്തിന്റെ പടിവാതിലിൽ എത്തിയ സത്യവതിയായ ഒരു പെണ്കുട്ടിയുണ്ട് അവിടെ വഹബ്ന്റെ പുത്രി ആമിന കുലീന ആയിരുന്നു അവർ, പേര് സൂചിപ്പിക്കുന്നത് പോലെ പ്രശാന്ത പ്രകൃതം, മദീന നിവാസികൾ ആയിരുന്ന ആ കുടുംബം ഒരു നിയോഗത്തിനു പിന്നീട് മക്കയിൽ താമസമാക്കിയാതായിരുന്നു ആമിനയുടെ ജീവിത പങ്കാളി ആയി അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല അവരുടെ ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ടു നീങ്ങി സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ഫലം ആമിനയുടെ ഉദരത്തിൽ ജീവന്റെ തുടിപ്പ് വളർന്നു വന്നു, എന്നാൽ അല്ലാഹുവിന്റെ അലംഘനീയമായ വിധി അബ്ദുല്ല ആമിന ജീവിതത്തിനു അതികം ആയുസ്സ് ഉണ്ടായില്ല ആറ്റലായ മോനെ ഒരുനോക്കു കാണാൻ കഴിയാതെ അബ്ദുള്ള യാത്രയായി കച്ചവടവാഷാർത്ഥം ഗസ്സ യിൽ പോയ ആമിനയുടെ പ്രിയതമൻ വഴിയിൽ വെച്ച് ഇഹലോക വാസം വെടിഞ്ഞു അളവറ്റ ദുഃഖത്തിന്റെ കയത്തിലേക്ക് ആമിനയുടെ ജീവിതം എറിയപെട്ടു .. എന്നാൽ ആമിന തന്റെ ഉദരത്തിൽ വളരുന്ന കുട്ടിയിൽ അസാധാരണമായ ചില കാര്യങ്ങൾ അ...