പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങൾ

 പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങൾ

————————————————————-
ഉയര്ന്നവരും താഴ്‌ന്നവരും
ഒരു യാത്ര വേളയില് പ്രവാചക തിരുമേനിയും അനുചരന്മാരും വഴിയോരത്ത്‌ തമ്പടിച്ചു. രാത്രിയായപ്പോള് ഭക്ഷണത്തിനുള്ള ഒരുക്കങ്ങള് തുടങ്ങി, തണുപ്പുള്ള രാത്രിയായിരുന്നു അനുയായികള് ഓരോരോ ജോലി പങ്കു വെച്ചു പ്രവാചക തിരുമേനിക്ക്‌ പ്രത്യേക ജോലിയൊന്നും മാറ്റിവെച്ചിരുന്നില്ല,
ഇത്‌ കണ്ടപ്പോള് പ്രവാചക തിരുമേനി പറഞ്ഞു "വിറക്‌ ശേഖരിക്കുന്നത്‌ എന്റെ ജോലി' അനുയായികള് അത്‌ സമ്മതിച്ചില്ല തിരുമേനി വിശ്രമിച്ചാല് മതിയെന്നും വേണ്ടത്‌ ഞങ്ങളൊക്കെ സന്തോഷത്തോടെ ചെയ്ത്‌ കൊള്ളാമെന്നും അവരറിയിച്ചു.
പ്രവാചക തിരുമേനി പറഞ്ഞു "എന്റെ ജോലിയും നിങ്ങള് ചെയ്യുമെന്നറിയാം എന്നാല് ഞാനത്‌ ഇഷ്ടപെടുന്നില്ല, ഇവിടെ നമ്മള് കൂട്ടുക്കാരാണ്‌ കൂട്ടുക്കാരില് ഉയര്ന്നവരും താഴ്‌ന്നവരുമില്ല, എന്നെ ഉയര്ന്നവനെന്ന നിലയില് മാറ്റിനിര്ത്തുന്നത്‌ എല്ലാം കാണുന്ന അല്ലാഹു ശ്രദ്ധിക്കും. സ്വന്തം കൂട്ടുക്കാരനേക്കാള് ഉയര്ന്നവനാണ്‌ താനെന്ന്‌ സ്വയം ഗണിക്കുന്നവനെ അല്ലാഹു ഇഷ്ടപെടുകയില്ല."
————————————————————-

വ്യഭിചരിക്കാന് അനുമതി
ഒരിക്കല് പ്രവാചക തിരുമേനിയും തിരുസഖാക്കളും
ഒരു സദസിലിരിക്കുബോള് അപരിചിതനായ ഒരാള് കടന്ന്‌ വന്നു, പരുക്കന് പ്രകൃതം, മുഖവുര കൂടാതെ അയ്യാള് തന്റെ ആവശ്യം ഉന്നയിച്ചു,
"എനിക്ക്‌ വ്യഭിചരിക്കാന് അനുമതി തരണം" പ്രവാചക തിരുമേനി അയ്യാളെ അടുത്ത്‌ വിളിച്ച്‌ കുശലന്വേഷണങ്ങള്ക്ക്‌ ശേഷം ചോദിച്ചു
"താങ്കള്ക്ക്‌ സഹോദരിയുണ്ടോ?"
"ഉണ്ട്‌"
"അവരെ ആരെങ്കിലും വൃഭിചരിക്കുന്നത്‌ താങ്കളിഷടപ്പെടുമോ”"
"അത്‌ ഞാന് സഹിക്കില്ല
"മകളുണ്ടോ?"'
"ഉണ്ട്‌"
"താങ്കളൂടെ മകളെ ആരെങ്കിലും വൃഭിചരിക്കുന്നത്‌ താങ്കളിഷടപ്പെടുമോ"
"അതും ഞാന് അനുവദിക്കില്ല"
"താങ്കളുടെ മാതാവിനെ വൃഭിചരിക്കുന്നത്‌ താങ്കളിഷടപ്പെടുമോ?"
"അവന്െറ കഥ ഞാന് കഴിക്കും"
"താങ്കളുടെ ഭാര്യയെ ഒരുത്തന് വൃഭിചരിക്കുന്നത്‌ താങ്കളിഷടപ്പെടുമോ?"
"ഇല്ല അതിനാരും ധൈര്യപെടുകയില്ല ആരെങ്കിലും
ഒരമ്പെട്ടാൽ പിന്നീടയാള് ഭൂമിക്ക്‌ മുകളിലൂടെ നടക്കുകയില്ല"...
"എങ്കില് താങ്കള് വ്യഭിചരിക്കാന് പോകുന്നത്‌ ഒരാളുടെ സഹോദരിയായിരിക്കും അല്ലെങ്കില് മാതാവ്‌ അല്ലെങ്കില് മകള് അല്ലെങ്കില് ഭാര്യ"
തുടര്ന്ന്‌ പ്രവാചക തിരുമേനി അയ്യാളുടെ നന്മക്ക്‌ വേണ്ടി പ്രാര്ഥിച്ചു.
ആഗതന് ചിന്താനിമഗ്നായി ഇരുന്നു, കുറച്ച്‌ കഴിഞ്ഞപ്പോള് തിരിച്ച്‌ പോകനൊരുങ്ങി ഒരാത്മഗതം പോലെ അയ്യാള് പറഞ്ഞു.
"ഇങ്ങോട്ട്‌ വരുബോള് എനിക്ക്‌ ഏറെ ഇഷ്ടം വ്യഭിചാരം എന്നാല് ഇപ്പോള് ഏറെ വെറുക്കുന്നത്‌ അത്‌ തന്നെ"
————————————————————-

ശിരസിലേക്ക്‌ മാലിന്യങ്ങള്
പ്രവാചക തിരുമേനി നടന്ന്‌ പോകുന്ന വഴിയില് ഒരു ജൂതകുടംബം താമസിച്ചിരുന്നു, പ്രവാചക തിരുമേനിയോടുള്ള അമര്ഷം കാരണം ആ വീട്ടിലെ ഒരു പെണ്കുട്ടി സ്ഥിരമായി പ്രവാചക തിരുമേനിയുടെ ശിരസിലേക്ക്‌ മാലിന്യങ്ങള് കൊണ്ടിടാറുണ്ടായിരുന്നു, പ്രവാചക തിരുമേനി അത്‌ തുടച്ച്‌ മാറ്റി മിണ്ടാതെ പോവുകയാണ്‌ ചെയ്യാറ്‌.
ഒരു ദിവസം അനുചരന്മാരില് ചിലരിത്‌ കാണാനിടയായി അവര് പ്രതികാരത്തിന്ന്‌ തുനിഞ്ഞപ്പോള് പ്രവാചക തിരുമേനി അവരെ വിലക്കി കൊണ്ട്‌ പറഞ്ഞു... "എന്െറ മേല് മാലിന്യങ്ങള് വിഴുന്നത്‌ കൊണ്ട്‌ എനിക്ക്‌ പ്രയാസമേതും തോന്നാറില്ല മാത്രമല്ല, അത്‌ ആ പെണ്കുട്ടിക്ക്‌ സുഖം നല്കുകയും ചെയുന്നു. ഞാനെന്തിന്ന്‌ അവളുടെ സന്തോഷം കളയണം?" ഇതെല്യാം അല്യാഹുവിന്െറ പരീക്ഷണങ്ങളാണ്‌ എല്ലാം ഞാന് സന്തോഷപൂര്വം സ്വീകരിക്കുന്നു.
ഒരു ദിവസം ആ വഴിയിലൂടെ പോയപ്പോള് മാലിന്യാഭിഷേകം ഉണ്ടായില്ല തുടര്ന്ന്‌ രണ്ട്‌ മൂന്ന്‌ ദിവസവും അതുണ്ടായില്ല, പ്രവാചക തിരുമേനി അടുത്ത്‌ കണ്ട ഒരാളോട്‌ ആ കുട്ടിയെ കുറിച്ച്‌ അന്യേഷിച്ചു, അവള് രോഗ ബാധിതയാണന്നറിഞ്ഞപ്പോള് അവളെ സന്ദര്ശിച്ച്‌ സമശ്വസിപ്പിക്കുകയും രോഖശാന്തിക്കായ്‌ പ്രാര്ത്ഥിക്കുകയും ചെയ്തു. അതോട്‌ കൂടി പ്രവാചക തിരുമേനിയോട്‌ ആ കുടുംബം വെച്ച്‌ പുലര്ത്തിയിരുന്ന ശത്രുതാമനോഭാവം മാറുകയും ഇസ്ലാമിന്െറ സ്നേഹ തിരത്തേക്ക്‌ അവര് എത്തിചേരുകയും ചെയ്തു.

————————————————————-
വരള്ച്ചയും ഭക്ഷ്യക്ഷാമവും
ഹിജറ അഞ്ചാം വര്ഷം മക്കയില് വരള്ച്ചയും ഭക്ഷ്യക്ഷാമവും വ്യാപകമായി, ജനങ്ങള് പട്ടിണിയുടെ അള്ളിപിടുത്തത്തില് വിഷമിച്ചു. മദീനയിലായിരുന്ന തിരുദൂതര്ക്ക്‌ മക്കയിലെ ഈ വാര്ത്തയില് ദുഃഖം തോന്നി,
തന്നെ പീഡിപിച്ച ഇനത തനിക്കും തന്െറ ഗേഠ്രതത്തിന്നും കനത്ത ഉപരോധശത്തിലൂടെ പട്ടിണിയുടെ നാളുകള് വിധിച്ച ജനത പക്ഷെ അവരുടെ ഇപ്പോഴത്തെ ദുരവസ്ഥയില് പ്രവാചക തിരുമേനി ഒട്ടും സന്തോഷിച്ചില്ല,
എന്ന്‌ മാത്രമല്ല, മക്കയിലേക്ക്‌ ആവശ്യമായ ഭക്ഷ്യസാധനങ്ങള് അടിയന്തിരമായി അയക്കാന് തന്െറ വിശ്വസ്ത സഹചരിയായ അംറുബ്നു ഉമയ്യയോട്‌ ആവശ്യപ്പെട്ടു. അടുത്ത പ്രഭാതം പൊട്ടിവിടരുബോള് മക്കക്കാര് കണ്ടത്‌ അംറിന്െറ നേതൃത്വത്തില് അവശ്യ സാധനങ്ങളുടെ ചുമടും പേറി മക്കയുടെ അതിര്ത്ഥിയില് നിരന്ന്‌ നില്ക്കുന്ന സംഘത്തെയാണ്‌.
ഖുറൈശി പ്രമാണി അബു സുഫ്യാന് സന്തോഷപൂര്വ്വം അവകള് സ്വീകരിച്ചു, പ്രവാചക തിരുമേനിയുടെ സ്നേഹത്തിന്ന്‌ മുന്നില് ശ്ര്തക്കള് പോലും തോറ്റ്പോയി

————————————————————-

ഞാനാണ്‌ ആ മുഹമ്മദ്
ഒരു വൃദ്ധ സ്ത്രി വലിയതായ ചുമടുമായി വഴിയോരത്ത്‌
കാത്ത്‌ നില്ക്കുന്നുണ്ടായിരുന്നു, ചുമട്‌ എടുക്കാന് ഒരു കൂലിക്കാരനെയും നോക്കിയാണ്‌ നില്പ്‌, ഒന്ന്‌ രണ്ട്‌ പേര്‌ വന്നുവെങ്കിലും അവരാവശ്യപ്പെട്ട തുക വൃദ്ധയുടെ പക്കലില്ലായിരുന്നു, ഈ സമയത്താണ്‌ പ്രവാചക തിരുമേനി അത്‌ വഴിവന്നത്‌ വൃദ്ധയുടെ അവസ്ഥയില് അലിവ്‌ തോന്നിയ പ്രവാചക തിരുമേനി ഭാരമേറിയ ചുമട്‌ തന്െറ ശിരസിലേറ്റി വൃദ്ധയെ അനുഗമിച്ച്‌ നടന്നു, കുറച്ച്‌ ദൂരയാണ്‌ വൃദ്ധക്ക്‌ പോകേണ്ടിയിരുന്നത്‌ പക്ഷെ പ്രവാചക തിരുമേനി യാതൊരു വൈമനസ്യവും കുടാതെ ചുമട്‌ എത്തിച്ച്‌ കൊടുത്തു, തിരികെ വരാന് ഭാവിച്ചപ്പോള് വൃദ്ധ സന്തോഷത്തോടെ തന്െറ മടികുത്തില് നിന്ന്‌ ഒരു തുകയെടുത്ത്‌ പ്രവാചക തിരുമേനിക്ക്‌ നേരെ നീട്ടി.
എന്നാല് പ്രവാചകതിരുമേനി സ്നേഹത്തോടെ അത്‌ നിരസിച്ചു.
ഒരു നല്ലകാര്യം ചെയ്ത സംതൃപ്തിയോടെ മടക്ക യാത്രക്ക്‌ തുനിഞ്ഞപ്പോള് വൃദ്ധ സ്നേഹത്തോടെ അറിയിച്ചു "മോനെ നിന്െറ സഹായവും സന്മനസും എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു, നീ നല്ലയൊരു മനസിന്നുടമയാണ്‌, ജീവിതത്തില് ഒരു ബുദ്ധിമുട്ടും നിനക്കുണ്ടാവാതിരിക്കട്ടെ പക്ഷെ മോന് സൂക്ഷിക്കണം നമ്മുടെ നാട്ടിലിപ്പം പ്രവാചകനാണന്നും പറഞ്ഞ്‌ നടക്കുന്ന ഒരുവനുണ്ടല്ലോ
” മുഹമ്മദ്‌ ” മോന് അവന്െറ വലയിലൊന്നും വീഴരുത്‌, അവന് വഴിതെറ്റിക്കും അവന്െറ ചതിയില് പെടാതിരിക്കാന് മോന് ശ്രദ്ധിക്കണം"
വൃദ്ധയുടെ ഉപദേശം പ്രവാചക തിരുമേനിയില് ചിരിയുളവാക്കി,
അദ്ദേഹം പറഞ്ഞു "ഞാനാണ്‌ ആ മുഹമ്മദ്‌"
അന്തം വിട്ട വൃദ്ധ പ്രവാചക തിരുമേനിയെ നോക്കി നിന്നു ഇതാണോ താന് വെറുത്ത മുഹമ്മദ്‌ ഇത്രയും നല്ല മനുഷ്യനെയാണോ ഇനങ്ങള് തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ടിക്കുന്നത്‌ ഇത്‌ അല്ലാഹുവിന്െറ പ്രവാചകന് തന്നെ വൃദ്ധ വിശ്വാസം പ്രഖ്യാപിച്ചു.

വർണ്ണ വിവേചനം
പ്രവാചക തിരുമേനിയുടെ അടുത്ത അനുയായികളിലൊരാളായിരുന്നു അബൂ ദര്റില് ഗിഫാരി, എതോപ്യന് അടിമയായിരുന്ന ബിലാലുബ്നു റബാഹ്‌ കറുത്തവനായിരുന്നു, ഒരു ദിവസം ഇരുവരും തമ്മില് എന്തോ കാര്യൃത്തിന്ന്‌ വേണ്ടി ശണ്ഠ കൂടവെ ഗിഫാരി "കറുത്തവളുടെ മോനെ" യെന്ന്‌ വിളിച്ചു,
ബിലാല് സങ്കടവുമായി തിരുമേനിയുടെ സന്നിതിയിലെത്തി, ഗിഫാരിയെ തിരുമേനി വിളിച്ച്‌ ശകാരിച്ച്‌ കൊണ്ട്‌ ചോദിച്ചു, "താങ്കള് ബിലാലിനെ അദ്ദേഹത്തിന്െറ നിറത്തിന്െറ പേരില് ആക്ഷേപിച്ചോ? താങ്കളില് ഇനിയും അനിസ്ലാമികത നിലനില്ക്കുന്നുവോ?
ബിലാല് താങ്കളുടെ സഹോദരനാണ്‌ അതിനാല് അദ്ദേഹത്തിനെ സമശ്വസിപ്പിക്കുക, സന്തോഷിപ്പിക്കുക" ഗിഫാരിയില് പ്രവാചക തിരുമേനിയുടെ വാക്കുകള് കൂറ്റബോധമുണ്ടാക്കി പശ്ചാതാപ വിവശനായി അദ്ദേഹം ബിലാലിന്െറ കാല്ക്കല് ശിരസ്‌ വെച്ച്‌ തന്െറ കവിളില് കാലുകൊണ്ട്‌ ചവിട്ടാന് ആവശ്യപ്പെട്ടു, പക്ഷെ ബിലാല് അദ്ദേഹത്തെ ആലിംഗനം
ചെയ്യുകയാണുണ്ടായത്

————————————————————-

Comments

Popular posts from this blog

തിരുനബി(സ്വ) സത്യം, സ്നേഹം, സദ് വിചാരം

മുഹമ്മദ്_നബി(സ) ജീവചരിത്ര സംഗ്രഹം