മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം
മനുഷ്യ ജീവിത സംസ്ക്കരണത്തിന്ന് മാര്ഗദര്ശനം നല്കാന് മനുഷ്യനില് നിന്ന് തന്നെയുള്ളവരാണ് പ്രവാചകന്മാര്.
ദൈവിക വിധി വലക്കുകള് പരിശുദ്ധവും പ്രായോഗികവുമാണന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചവരാണ് അവര്.
നന്മയെയും തിന്മയെയും വ്യവഛേദിച്ചറിയാന് മാനവന് എന്നും ദൈവദൂതന്മാരാണ് മാര്ഗദര്ശനം നല്കിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളായി പോരടിച്ചിരുന്ന ജനതയെ അവര് സത്യത്തിലേക്ക് നയിച്ചു.
വിശുദ്ധ ഖുര്ആന് പറയുന്നു. "അല്ലാഹു നിങ്ങള്ക്കെല്ലാവര്ക്കും ഓരേ മനുഷ്യരൂപം നല്കി, നിങ്ങളെ ഒറ്റ സമൂദായമാക്കി മാറ്റി പക്ഷെ നിങ്ങള് വെത്യസ്ഥ വര്ഗങ്ങളായി പരസ്പരം മാറിനിന്നു, പരസ്പരം മത്സരിച്ചു, സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി മാത്രം പരിശ്രമിച്ചു, ഇത്തരം സഹചര്യങ്ങളില് നിങ്ങളെ ഏകീകരിക്കാനും, നിങ്ങള് ഒരറ്റ സമുദായമാണന്ന് ഓര്മ്മിപ്പിക്കുവാനും നിങ്ങള് ഓരേ അല്ലാഹുവിന്റെ സൃഷ്ടികളാണന്നും അവന്റെ ഇഛാശക്തിക്ക് വിധേയരാണന്ന് ഉണര്ത്തുവാനും അവന് പ്രവാചകന്മാരെ നിയോഗിച്ചു. നൂഹിനോടും ഇബ്രാഹിമിനോടും മൂസ, ഈസ എന്നിവരോട് കല്പിച്ചതും (അതെപ്രകാരം) നിനക്കറിയിച്ച് തന്നതുമായ മതത്തെ തന്നെയാണ് അവന് നിങ്ങള്ക്ക് നടപടി മാർഗമായി നിശ്ചയിച്ച് തന്നിരിക്കുന്നത്." (The Holy Quran -42: 13)
പ്രവാചകന്മാരല്ലാം അവര്ക്കു നല്കപ്പെട്ട ദിവ്യ ബോധനമനുസരിച്ചാണ് പ്രബോധനം ചെയ്തിട്ടുള്ളത്. ഏകദൈവ വിശ്വസത്തിലധിഷ്ടിതമായ മാര്ഗനിര്ദേശം സമര്പ്പിച്ച് ലോകത്തിന്ന് മാതൃക കാട്ടിയവരായിരുന്നു അവര്. ലോകത്തിന്റെ വിവിധഭാഗങ്ങളില് പ്രവാചകന്മാര് എത്തിയിട്ടുണ്ട്. ഖുര്ആന് അറിയിക്കുന്നു."ഒരു താക്കീത്കാരന് കഴിഞ്ഞ് പോകാത്ത ഒരു സമുദായവുമില്ല. ( The Holy Quran-35:24)
ദൈവ നിയുക്തരായ എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കേണ്ടത് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്ആന് നിര്ദ്ദേശിക്കുന്നു, "നിങ്ങള് പറയുക അല്ലാഹുവിലും അവങ്കല് നിന്ന് ഞങ്ങള്ക്ക് അവതരിപ്പിച്ച് കിട്ടിയതിലും ഇബ്രാഹിമിനും ഇസ്മായിലിനും ഇസ്ഹാക്കിനും യഅഖുബിനും യഅഖൂബ് സന്തതികള്ക്കും അവതരിപ്പിച്ച് കൊടുത്തതിലും മൂസ, ഈസാ എന്നിവര്ക്കു നല്കപ്പെട്ടതിലും സര്വ്വ പ്രവാചകന്മാര്ക്കും അവരുടെ രക്ഷിതാവില് നിന്ന് നല്കപ്പെട്ടതിലും ഞങ്ങള് വിശ്വാസിച്ചിരിക്കുന്നു അവരില് ആര്ക്കിടയിലും ഞങ്ങള് വിവേചനം കല്പിക്കുന്നില്ല ഞങ്ങള് അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ടു ജീവിക്കുന്നവരുമാകുന്നു"(The Holy Quran -2:136).
പ്രവാചകന്മാരില് പ്രധാനിയും പ്രവാചകത്വത്തിനു പരിസമാപ്തിയുമായാണ് മുഹമ്മദ് നബി(സ) ലോകത്ത് ഭൂജാതനായത്.
മനുഷ്യവംശത്തിന്റെ ഉല്ഭവസ്ഥാനമെന്ന് ചരിത്രം സ്ഥിതീകരിച്ചതും ഭൂമധ്യ ദേശവുമായ അറേബ്യയിലെ മക്കയില് അഞ്ഞൂറ്റി എഴുപത്തൊന്ന് ഏപ്രില് ഇരുപത് തിങ്കളാഴ്ച പ്രഭാത വേളയിലാണ് മുഹമ്മദ് നബി(സ) ലോകത്ത് ഭൂജാതനായത്.
മുഹമ്മദ് നബി(സ)യുടെ ജുനനത്തിന്ന് രണ്ട് മാസം മുമ്പ് പിതാവ് അബ്ദുള്ളയും നബിക്ക് ആറ് വയസുള്ളപ്പോള് മാതാവ് ആമിനയും മരണമടഞ്ഞിരുന്നു. തികച്ചും അനാഥനായിട്ടാണ് മനുഷ്യവംശത്തിന്റെ ദുഃഖവും ദുരിതവും അറിയാനും അറുതി വരുത്താനുമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെ ബാല്യകാലം.
അന്ധകാരം നിറഞ്ഞതായിരുന്നു അന്നത്തെ സാമൂഹിക അവസ്ഥ, "നാഗരികത അടിമുടി ജീര്ണ്ണിച്ച്, വളര്ച്ച മുരടിച്ച ഒരു മഹാവൃക്ഷം പോലെ വീഴാറായിരിക്കുന്നു. ഈ ജനതയുടെ ഇടയിലാണ് തെക്കും കിഴക്കുമുള്ള അറിയപ്പെട്ട ലോകത്തെ മുഴുവന് ഏകീകരിക്കാന് മുഹമ്മദ് നബി(സ) ജന്മം കൊണ്ടത്" (Denison-Emotion as the basis of civilization).
മുഹമ്മദ് നബി(സ) ക്ക് മുമ്പ് ലോകത്ത് അവതരിച്ച പ്രവാചകന്മാരല്ലാം ഏതെങ്കിലും പ്രത്യേക പ്രദേശത്തേക്കോ സമുദായത്തിലേക്കോ മാത്രമായി അയക്കപ്പെട്ടവരായിരുന്നു. എന്നാല് ലോകത്തിനാകമാനം അനുഗ്രഹമായിട്ടാണ് മുഹമ്മദ് നബി(സ) അവതരിച്ചതെന്ന് ഖൂര്ആന് ഉദ്ഘോഷിക്കുന്നു.
മാതാവ് ആമിനായുടെ മരണശേഷം പിതാമഹനായ അബ്ദുല് മുത്തലിബിന്റെ സംരക്ഷണത്തിലായിരുന്നു പ്രവാചകര്, അദ്ദേഹത്തിന്റെ കാലശേഷം പിതൃവ്യനായ അബൂതാലിബായിരുന്നു അദ്ദേഹത്തെ സംരക്ഷിച്ചത്.
സല്സ്വഭാവവും വിനയവും വിശ്വസ്ഥതയും ഒത്തിണങ്ങിയ തന്റെ സഹോദരപുത്രന് അബൂുതാലിബിന്റെ വാത്സല്യ ഭാജുനമായിരുന്നു. പ്രന്തണ്ട് വയസ് പ്രായമായപ്പോള് നബി തിരുമേനി(സ) അദ്ദേഹത്തോടപ്പം ഒരു വ്യാപാര സംഘത്തില് ചേര്ന്നു അദ്ദേഹത്തിന്റെ സ്വഭാവമഹിമയും വിശ്വസ്തതയും കാരണം അല് അമീന് (വിശ്വസ്തന്) എന്നായിരുന്നു ഇനങ്ങള് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്.
അദ്ദേഹത്തിന്റെ വിശ്വസ്തതയില് ബോധ്യം വന്ന ഖദിഇയെന്ന സമ്പന്നയായ വിധവ തന്റെ കച്ചവട കാരൃയസ്ഥനായി അദ്ദേഹത്തെ സിറിയയിലേക്ക് നിയോഗിച്ചു. വമ്പിച്ച ലാഭത്തോടെയാണ് അദ്ദേഹം സിറിയയില് നിന്ന് വന്നത്.
നബി(സവയുടെ സ്വഭാവമഹിമയില് അകൃഷ്ടയായ ഖദീജ തന്നെ വിവാഹം കഴിക്കാന് നബി സ)യോട് അഭ്യര്ത്ഥിച്ചു.
തന്റെ ബന്ധുക്കളുടെ സമ്മതപ്രകാരം ഇരുപത്തഞ്ചാം വയസില് നബി(സ) അവരെ വിവാഹം ചെയ്തു.
അന്നത്തെ സമൂഹത്തില് നടമാടികൊണ്ടിരുന്ന പ്രകൃതമായ ജീവിതരീതിയില് അദ്ദേഹം അസംതൃപതനായിരുന്നു.
പലപ്പോഴും ഹിറാഗുഹയില് ഏകാന്ത വാസത്തിലിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. നബിസയുടെ നാല്പതാം വയസിലാണ് അദ്ദേഹത്തിന്ന് പ്രവാചകപദവി കിട്ടിയത്,
റംസാന് മാസത്തിലെ ഒരു രാത്രിയില് ഹിറാഗുഹയില് ഏകാനായിരിക്കുന്ന അദ്ദേഹത്തിന്റെ മുമ്പില് ജിബ്രീല് എന്ന മലക്ക് (ഗ്രബിയേല് മാലാഖ) ആഗതനായികൊണ്ട് വായിക്കാന് ആവശ്യപ്പെട്ടു എഴുത്തും വായനയും വശമില്ലാതിരുന്ന നബി(സ) തന്റെ നിസഹയത അറിയിച്ചു,
അപ്പോള് ജിബ്രീല് ഖുര്ആനില് നിന്ന് അല്പം ഓതിക്കേള്പ്പിച്ചു...
"സൃഷ്ടാവായ നിന്റെ നാഥന്റെ നാമത്തില് വായിക്കുക. മനുഷ്യനെ രക്തപിണ്ഡത്തില് നിന്നാണവന് സൃഷ്ടിച്ചത്. വായിക്കുക പേന കൊണ്ട് പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവന് പഠിപ്പിച്ചു" ( The Holy Quran - 96: 1-5)
ആദ്യമായിറങ്ങിയ ഖുര്ആനിക സൂക്തങ്ങളാണിവ. തുടര്ന്ന് പല സമയങ്ങളിലായി നബി(സുക്ക് ദൈവിക സന്ദേശങ്ങള് ലഭിച്ച് കൊണ്ടിരുന്നു. ഇരുപത്തിമൂന്ന് വര്ഷത്തോളം അത് തുടര്ന്ന് പോന്നു. ഓരോ തവണ ഇറങ്ങുന്ന സുക്തങ്ങള് നബി(സ) മനഃപാഠമാക്കുകയും അനുയായികളവ എഴുതി സൂക്ഷിക്കുകയും ചെയ്തുപോന്നു.
നബി(സ) പ്രവാചകനെന്ന നിലക്കുള്ള തന്റെ പ്രബോധനങ്ങള് ആരംഭിച്ചു. ആദ്യമാദ്യം നബി(സ) തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് നേര്മാര്ഗത്തിലേക്ക് ക്ഷണിച്ചത്.
മക്കയിലെ ഖുറൈഷികള് നബി(സ്വ)യെയും അനുചരന്മാരെയും പരിഹസിക്കുവാന് തുടങ്ങി. നബി(സ) ക്ക് തിരിച്ചടികള് ശക്തമായി കൊണ്ടിരുന്നപ്പോള് ധൈര്യമേകി കൊണ്ട് ദൈവികസന്ദേശങ്ങള് അവതരിച്ചു, "(ഓ നബീ) നിനക്കുമുമ്പുള്ള ദൂതന്മാരും സത്യനിഷേധികളുടെ പരിഹാസത്തിന്ന് പാത്രമായിട്ടുണ്ട്"
"നീ നിന്റെ രക്ഷിതാവിന്റെ മാര്ഗത്തിലേക്ക് തത്വങ്ങള് വഴിയായും നല്ല ഉപദേശങ്ങള് വഴിയായും ജനങ്ങളെ ക്ഷണിക്കുക ഏറ്റവും ഉത്തമമായ വിധത്തില് അവരുമായി സംവാദം നടത്തുക " (The Holy Quran -16:125).
മക്കയിലെ ഖുറൈശികള് നബി(സ)യെ ഉദ്യമത്തില് നിന്ന് പിന്തിരിപ്പിക്കാന് പലതരത്തിലും ശ്രമിച്ച്, കൊണ്ടിരുന്നു, ആദ്യം പ്രലോഭനങ്ങളും പിന്നീട് ഭീഷണിയും പിന്നീട് ദേഹോപ്ര്രവങ്ങളും നിര്ദയം അവര് അനുവര്ത്തിച്ചു.
ഖുറൈശികളുടെ നടപടിയില് ഉത്കഠാകുലനായ പിത്യവ്യന് അബുതാലിബ് നബി(സ)യെ ഉദ്യമത്തില് നിന്ന് പിന്മാറാന് ഉപദേശിച്ചു, നബി(സ) അവരോട് പറഞ്ഞു
"അല്ലാഹുവാണ് സാക്ഷി അവര് എന്റെ വലത് കയ്യില് സൂര്യനെയും ഇടത് കയ്യില് ചന്ദ്രനെയും വെച്ച് തന്നാല് പോലും അല്ലാഹു അവന്റെ മാര്ഗം വെക്തമാവുകയോ അല്ലെങ്കില് ഞാന് ആ ഉദ്യമത്തില് മരിക്കുകയോ ചെയുന്നത് വരെ ഞാന് പിന്തിരിയുകയില്ല"
ഉറച്ചതായിരുന്നു നബി (സ) യുടെ തിരുമാനം.
അബൂതാലിബ് അമുസ്ലിമായിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാന് പണിപ്പെടുന്ന തള്ളകോഴിയുടെ ഭയവിഹ്വലതയോടെ തിരുമേനിയെ തന്റെ ചിറകിന്നടിയില് സംരക്ഷിച്ചത് അദ്ദേഹമായിരുന്നു.
ഒരു ദിവസം പ്രവാചകര് നമസ്ക്കാരത്തില് സാഷ്ടാംഗത്തിലായിരിക്കെ അബൂജഹല് എന്നശത്രു ഒട്ടകത്തിന്റെ കുടല്മാല അദ്ദേഹത്തിന്റെ ശരീരത്തില് കൊണ്ടിട്ടു, അതിന്റെ ഭാരം കാരണം അദ്ദേഹത്തിന്ന് ശിരസ് ഉയര്ത്താന് കഴിഞ്ഞില്ല. മകള് ഫാതിമ വന്ന് ആമാലിന്യം ഏടുത്ത് മാറ്റിയ ശേഷമാണ് സാഷ്ടാംഗത്തില് നിന്ന് എഴുന്നേറ്റത്.
ഇവ്വിതം മര്ദ്ദനങ്ങള് അനുഭവിക്കുബോഴും പ്രവാചക തിരുമേനിയും അനുയായികളും ക്ഷമ പാലിക്കുകയാണുണ്ടായത്.
പ്രവാചകത്വത്തിന്റെ പത്താം വര്ഷം അബൂതാലിബ് ദിവംഗതനായി, ഏറെ വൈകാതെ പ്രിയ പത്നി ഖദീജയും അന്തരിച്ചു, കൂനിമേല് കുരുവെന്നപോലെ ഒരോ ദുരന്തങ്ങള് ആ ജീവിതത്തില് വന്ന് കൊണ്ടിരുന്നു,
കുടുംബത്തില് നിന്നുള്ള അഭയം നിലച്ചപ്പോള് ത്വാഇഫിലേക്ക് പോകാന് പ്രവാചക തിരുമേനി തിരുമാനിച്ചു, അവിടെയുള്ള തന്റെ ബന്ധുക്കള് തീര്ച്ചയായും തനിക്ക് അഭയം തരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു എന്നാല് വിധി വൈപരീത്യം പോലെ മൃഗീയമായ പീഡനങ്ങളാണ് അവിടെയും പ്രവാചക തിരുമേനിക്ക് നേരിടേണ്ടി വന്നത്.
ശരീരമാസകലം മുറിപാടുകളുമായി ക്ഷീണിതനായി തിരിച്ച് പോകുബോള് പ്രതികാരത്തിന്ന് അനുവാദം ചോദിച്ച് ജിബ്രീല് എന്ന മാലാഖ പ്രവാചക തിരുമേനിയുടെ അടുത്ത് വന്നു, എന്നാല് അനുമതി കൊടുത്തില്ലന്ന് മാത്രമല്ല തന്നെ ഉപ്രദവിച്ചവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്തു...
"നാഥാ... എന്റെ ജനത അറിവില്ലാത്തവരാണ് അതിനാല് അവര്ക്ക് നീ പൊറുത്ത് കൊടുക്കണമേ, അവരെ നീ സന്മാര്ഗത്തിലാക്കണമെ.."
ഖുറൈശികളുടെ മര്ദ്ദനത്തിന്റെ കാഠിന്യം അനുദിനം കൂടി വന്നപ്പോള് തന്റെ അനുയായികളില് ഒരു വിഭാഗത്തോട് അബിസീനിയയില് അഭയം പ്രാപിക്കാന് നബി തിരുമേനി നിര്ദ്ദേശിച്ചു.
അവിടെ ഭരണം നടത്തിയിരുന്ന നജ്ജാശി (നീഗസ്) എന്ന ക്രൈസ്തവ ചക്രവര്ത്തി നീതിമാനായിരുന്നു പതിമൂന്ന് വര്ഷത്തെ നിരന്തര യാതനകള്ക്ക് ശേഷം നബി(സ്വയും അനുയായികളും തങ്ങളുടെ ഉറ്റവരെയും ഇുന്മദേശവും സമ്പാദ്യങ്ങളെയും കയ്യൊഴിച്ച് ശ്രേഷ്ടവും ദൈവനിര്ദ്ദിഷ്ടവുമായ ഒരു ജ്ലീവിത്രക്രമം പിന്പറ്റാനുള്ള ആവേശത്തോടെ താല്കാലികമെങ്കിലും സുരക്ഷിതമായ ഒരു താവളത്തിലേക്ക് യാത്രയായി.
ആദര്ശനിഷ്ടയും വിശ്വാസ സ്വാതന്ത്രത്തിനുള്ള അഭിവാഞ്ജുയും മൂലമാണ് ഇത്രയും കാലം അവര് നരകയാതനകള് അനുഭവിച്ചത്, ഭാതിക നേട്ടങ്ങള് അവര് ലക്ഷ്യമാക്കിയിരുന്നില്ല.
അറുനൂറ്റി ഇരുപത്തിരണ്ട് ജൂലായ് രണ്ട് വെള്ളിയാഴ്ച മദീനയില് അവര് എത്തിചേര്ന്നു. ഈ പാലായനത്തിനാണ് "ഹിജ്റ" എന്നറിയപ്പെടുന്നത്.
മദീന ഇസ്ലാമിന്ന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ഇസ്ലാമിന്റെ വ്യാപനം അറിഞ്ഞ മക്കാ ഖുറൈശികള് മദീന ആക്രമിക്കാന് തയ്യാറായി. വിവരം അറിഞ്ഞ നബി(സ)യും അനുചരന്മാരും മദീനക്ക് എന്പത് മൈല് അകലെയുള്ള ബദറിലേക്ക് യാത്ര തിരിച്ചു.
മദീനയിലെ ജനങ്ങള്ക്ക് വിശമം നേരിടാതിരിക്കാനാണ് മദീനക്ക് പുറത്ത് വെച്ച് ശത്രുക്കളെ തടയാന് നബി(സ)യെ പ്രേരിപ്പിച്ചത്. ആയിരത്തോളമുള്ള ശത്രുക്കളെ നേരിടാന് നബി(സ) അടക്കം മുന്നൂറ്റി പതിമൂന്ന് പേരായിരുന്നു അന്നുണ്ടായിരുന്നത്. ഇസ്ലാമിന്റെ നിലനില്പിന്റെ പോരാട്ടമായിരുന്നു അത്.
അജഞ്ചലമായ ദൈവവിശ്വാസത്തിന്റെ ആത്മധൈര്യത്തിൽ സത്യവിശ്വാസികള് വിജയം നേടി. ബദര് യുദ്ധം എന്ന പേരില് ഇത് അറിയപ്പെടുന്നു. ഈ ആക്രമണത്തിനേറ്റ തിരിച്ചടി ഖുറൈശികളെ പ്രതികാരത്തിന്ന് പ്രേരിപ്പിച്ചു അങ്ങിനെ ഉഹ്ദ് മലയുടെ സമീപത്ത് വെച്ച് ഖുറൈശികളുമായി യുദ്ധത്തിലേര്പ്പെട്ടു.
എന്നാല് ഈ ആക്രമണത്തിലും മുസ്ലീംകളെ പൂര്ണ്ണമായി പരാജയപ്പെടുത്താന് ശത്രുനിരക്കായില്ല. അവര് വീണ്ടും യുദ്ധത്തിന്ന് സന്നാഹം കൂട്ടികൊണ്ടിരുന്നു. ജൂതന്മാരുടെ സഹായവും തേടിയിരുന്നു.
പ്രവാചകനും മുവ്വായിരത്തോളം വരുന്ന അനുയായികളും ചേര്ന്ന് മദീനയുടെ പ്രവേശന ഭാഗത്ത് വലിയതായ ഒരു കിടങ്ങ് ഉണ്ടാക്കി. അതോടെ ശത്രുക്കളുടെ ആക്രമണശ്രമവും പരാജയപെട്ടു. സത്യവിശ്വാസികളുടെ നിശ്ചയദാര്ഡ്യവും ആത്മാര്പ്പണ സന്നദ്ധതയും ഇതിനകം തന്നെ അവര്ക്ക് ബോധ്യപ്പെട്ടിരുന്നു തന്മൂലം ഒരു സമാധാന ഉടമ്പടിക്ക് അവര് വഴങ്ങി,
ഈ ഉടമ്പടി പ്രത്യക്ഷത്തില് മുസ്ലീംകള്ക്ക് പ്രതിക്കൂലമായിരുന്നുവെങ്കിലും ഇസ്ലാമിന്റെ വളര്ച്ചക്ക് അനുകൂല സഹചര്യം സംജാതമാക്കിയിരുന്നു. മുസ്ലീംകളും അമുസ്ലീംകളും തമ്മില് ബന്ധപ്പെടാനായതിനാല് അമുസ്ലീംകള്ക്ക് ഇസ്‌ലാമിനെ കുറിച്ചറിയാന് അവസരം ലഭിക്കുകയും ഇസ്ലാമതം പ്രചരിക്കാന് കാരണമാവുകയും ചെയ്തു.
ഗ്രീസിലെ ചക്രവര്ത്തിയായ ഹെറാക്ടിയസിനെയും പേര്ഷ്യയിലെ കിസ്റെയും, റോം, ഈജിപ്ത്, അബിസീനിയ, സിറിയ, യമാമ, എന്നിവടങ്ങളിലെ ഭരണ മേധാവികളെയും ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ട് നബി(സ) കത്തയക്കുകയുണ്ടായി.
മക്കയുടെ സമീപ്രപപദേശങ്ങളിലെ ബദുക്കളുടെ ഗോത്രങ്ങളെ കൂടി ഇസ്‌ലാമിലേക്ക് ക്ഷണിക്കുവാന് നബി(സ) അനുയായികളെ നിയോഗിച്ചു.
വളരെയേറെ എതിര്പ്പുകള്ക്ക് ശേഷം മക്കാനഗരവും ഇസ്ലാമിന്റെ സുന്ദര തീരത്തേക്ക് വന്നു.
തികച്ചും സമാധാനപരമായ ഒരു മുന്നേറ്റമായിരുന്നു ഇസ്‌ലാമിന്റെത്. ഒരു പ്രവാചകനും അവരുടെ കാലക്കാരില് നിന്നും പീഡനങ്ങള് ഏല്ക്കാതിരിന്നിട്ടില്ല. എന്നാല് മുഹമ്മദ് നബി(സ)യെ പോലെ ഒരു പ്രവാചകനും പീഡനങ്ങള് ഏല്ക്കേണ്ടിവന്നിട്ടില്ല.
ഇരുപത്തൊന്ന് കൊല്ലകാലം അവിശ്വാസികള് കാണിച്ചു ക്രൂരതകള് മറക്കാനും പൊറുക്കുവാനും സത്യവിശ്വാസികള് തയ്യാറായിരുന്നു. അത്രയും കാലത്തെ പ്രബോധനത്തിനിടയില് അദ്ദേഹത്തിന് നേരിടേണ്ടിവന്ന എതിര്പ്പുകള് ചരിത്രത്തില് ആക്കും നേരിടേണ്ടിവന്നിട്ടില്ല.
"വളരെ കാലത്തോളം അദ്ദേഹത്തെ നിരാകരിക്കുകയും വെറുക്കുകയും ചെയ്ത ഒരു ജനതക്ക് മുഹമ്മദ് നബി(സ) മാപ്പ് കൊടുത്തതിലെ മഹാ മനസ്കത അങ്ങേയറ്റം ആദരണീയം ആണ് " (William Muir - Life of Muhamed).
അവിശ്വാസികള്ക്കെതിരെ മുസ്ലീംകള്ക്ക് പല യുദ്ധങ്ങളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട് അവ വിശ്വാസ സംരക്ഷണത്തിനായിരുന്നു, സമാധാനപൂര്ണ്ണമായ ജീവിതത്തിന്ന് വേണ്ടിയാണ് ഇസ്ലാമില് യുദ്ധം അനുവദിക്കപ്പെട്ടത്,
മതപരമായി യാതൊരു നിര്ബന്ധവും ചെലുത്തരുതെന്ന് ഇസ്‌ലാം നിഷ്കര്ഷിക്കുന്നു, "പറയുക സത്യം നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ളതാകുന്നു അതിനാല് ഇഷ്ടമുള്ളവര് വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര് അവിശ്വസിക്കട്ടെ" (The Holy Quran - 18:29).
സന്മാര്ഗം സ്വീകരിക്കുക എന്നത് ദൈവത്തില് നിന്നുള്ള അനുഗ്രഹമാണ് അതിന്ന് യാതൊരുവിധ പ്രലോഭനമോ കുത്ന്രങ്ങളോ ആവശ്യമില്ല. സത്യമാര്ഗത്തെ കുറിച്ച് വിശദീകരിച്ച് കൊടുക്കുകയാണ് ഇവ്വിഷയകമായി സത്യവിശ്വാസിക്ക് ചെയ്യാന് കഴിയുന്നത്.
ഹിജ്റ പതിനൊന്നാം വര്ഷത്തോട് കൂടി ഇസ്‌ലാമിക ജീവിതക്രമം നടപ്പിലാവുകയും അറേബ്യയിലും പരിസരപ്രദേശങ്ങളിലും ഇസ്ലാം ദ്രുതഗതിയില് വ്യാപിക്കുകയും ചെയ്തു.
ഹജജ് കര്മ്മത്തിന്നായ് നബി(സ്വ)യും ഒരുലക്ഷത്തോളമുള്ള അനുചരന്മാരും മക്കയില് വന്ന് ചേര്ന്നു. ഹജ്ജിന്റെ കര്മ്മങ്ങള്ക്ക് ശേഷം അറഫാ മലയുടെ മുകളില് കയറി നിന്ന് നബി(സ) അവിടെ തടിച്ച് കൂടിയ ജനസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പ്രവാചകന്ന്റെ വിടവാങ്ങല് പ്രസംഗമായിരുന്നു അത്.
മദീനയിലായിരുന്നു നബി(സ) തന്െറ അന്ത്യനാളുകള് ചിലവഴിച്ചിരുന്നത്. ആരോഗ്യസ്ഥിതി ക്രമത്തില് മോശമായതിനെ തുടര്ന്ന് റബീ ഉല് അവ്വല് പ്രന്തണ്ട് തിങ്കളാഴ്ച ഉച്ചക്ക് അദ്ദേഹം മരണപ്പെട്ടു.
അങ്ങിനെ സര്വ്വലോകത്തിനും അനുഗ്രഹമായി ലോകത്ത് അവതരിക്കുകയും സര്വ്വലോകത്തിന്ന് എന്നന്നേക്കും മാര്ഗദര്ശനമേകി കൊണ്ട് അന്ത്യപ്രവാചകന് യാത്രയായി.
നല്ലൊരിടയന്, നല്ലൊരു സാമൂഹിക പ്രവര്ത്തകന്, നല്ലൊരു കച്ചവടക്കാരന്, നല്ലൊരു കുടുംബനാഥന്, നല്ലൊരു പ്രബോധകന് ഇടപ്പെട്ട സഹചര്യങ്ങളിലെല്ലാം നന്മയുടെ പര്യായമായി മാറിയ തിരുദൂതര് ലോകവസാനം വരെ പുതിയൊരു
പ്രവാചകന്ന്റെ അവശ്യമില്ലാത്ത വിധം സര്വ്വകാലികവും പ്രായോഗികവുമായ ഒരു തത്വസംഹിത ലോകത്തിന്ന് സമര്പ്പിച്ച് കൊണ്ടായിരുന്നു നബി(സ) വിട വാങ്ങിയത്.
പ്രവാചക നിയോഗത്തെ കുറിച്ച് ഖുര്ആന് പറയുന്നു "അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില് നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള് അവര്ക്ക് അദ്ദേഹം അനുവദിക്കുകയും ചീത്ത വസ്തുക്കള് അവരുടെ മേല് അദ്ദേഹം നിഷിദ്ധമാക്കുകയും ചെയുന്നു, അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും ചെയ്യന്നു. അപ്പോള് അദ്ദേഹത്തില് വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടപ്പം അവതരിക്കപ്പെട്ടിട്ടുള്ള ആപ്രകാശത്തെ പിന്പറ്റുന്നവരാരോ
അവര് തന്നെയാണ് വിജയികൾ (The Holy Quran -7:157)
"രാഷ്ട്ര തലവനും പള്ളി മേധാവിയുമായിരുന്ന അദ്ദേഹം ഒരേ സമയം പോപ്പും സീസറുമായിരുന്നു. പക്ഷെ പോപ്പിന്െറ അവകാശങ്ങളില്ലാത്ത പോപ്പും കാലാള്പ്പടയോ അംഗരക്ഷകരോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാത്ത സീസറുമായിരുന്നു." (ബോസ്വെർത് സ്മിത്ത്)
ചരിത്രത്തിലെ അത്ബുത പ്രതിഭാസമായ പ്രവാചകന് മഹത്തായ വിപ്ലവമാണ് നയിച്ചതെന്ന കാര്യത്തില് ചരിത്രമറിയുന്നവര്ക്കൊന്നും സംശയമില്ല. വിപ്ലവങ്ങളുടെ പേരില് കോടി കണക്കിനാളുകളുടെ ജീവന് കളഞ്ഞ ചരിത്രത്തിന്റെ താളുകളില് അനിവാരൃഘട്ടത്തില് ധര്മ്മം സ്ഥാപിക്കാന് അധര്മ്മകാരികളോട് പൊരുതേണ്ടിവന്ന ഇസ്‌ലാമിക വിപ്തവത്തില് ആകെ ജീവഹാനി നേരിട്ടത് ആയിരത്തി പതിനെട്ടു പേര് മാത്രമായിരുന്നു.
ഇരുനൂറ്റി അന്പത്തൊമ്പത് മുസ്ലീംകളും എഴുനൂറ്റി അന്പത്തൊമ്പത് ശ്രതുക്കളും.
എന്നാല് മഹത്തായ വിപ്ലവമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ചു വിപ്ലവത്തിൽ അറുപത്താറ് ലക്ഷം പേരായിരുന്നു കൊല്ലപ്പെട്ടത്, റഷ്യന് വിപ്ലവത്തില് ഒരുകോടിയിലധികവും ഒന്നാം ലോകമഹായുദ്ധത്തില് എഴുപത്തിമൂന്ന് ലക്ഷവും, രണ്ടാം ലോക മഹായുദ്ധത്തില് നൂറ്റിയാറ് കോടി മനുഷ്യരെയാണ് കൊന്നടുക്കിയത് എന്നിട്ടും ഈ വിപ്ലവങ്ങള് കൊണ്ട് മനുഷ്യനെന്താണ് നേടിയത് ?. എന്ത് മാതൃകയാണവര് ലോകത്തിന്ന് നല്കിയത് ?
പ്രവാചക ജീവിതത്തിലെ ചില സംഭവങ്ങൾ
ഉയര്ന്നവരും താഴ്‌ന്നവരും ഒരു യാത്ര വേളയില് പ്രവാചക തിരുമേനിയും അനുചരന്മാരും വഴിയോരത്ത് തമ്പടിച്ചു. രാത്രിയായപ്പോള് ഭക്ഷണത്തിനുള്ള ഒരുക്കങ്ങള് തുടങ്ങി, തണുപ്പുള്ള രാത്രിയായിരുന്നു അനുയായികള് ഓരോരോ ജോലി പങ്കു വെച്ചു പ്രവാചക തിരുമേനിക്ക് പ്രത്യേക ജോലിയൊന്നും മാറ്റിവെച്ചിരുന്നില്ല, ഇത് കണ്ടപ്പോള് പ്രവാചക തിരുമേനി പറഞ്ഞു "വിറക് ശേഖരിക്കുന്നത് എന്റെ ജോലി' അനുയായികള് അത് സമ്മതിച്ചില്ല തിരുമേനി വിശ്രമിച്ചാല് മതിയെന്നും വേണ്ടത് ഞങ്ങളൊക്കെ സന്തോഷത്തോടെ ചെയ്ത് കൊള്ളാമെന്നും അവരറിയിച്ചു.
പ്രവാചക തിരുമേനി പറഞ്ഞു "എന്റെ ജോലിയും നിങ്ങള് ചെയ്യുമെന്നറിയാം എന്നാല് ഞാനത് ഇഷ്ടപെടുന്നില്ല, ഇവിടെ നമ്മള് കൂട്ടുക്കാരാണ് കൂട്ടുക്കാരില് ഉയര്ന്നവരും താഴ്‌ന്നവരുമില്ല, എന്നെ ഉയര്ന്നവനെന്ന നിലയില് മാറ്റിനിര്ത്തുന്നത് എല്ലാം കാണുന്ന അല്ലാഹു ശ്രദ്ധിക്കും. സ്വന്തം കൂട്ടുക്കാരനേക്കാള് ഉയര്ന്നവനാണ് താനെന്ന് സ്വയം ഗണിക്കുന്നവനെ അല്ലാഹു ഇഷ്ടപെടുകയില്ല."
————————————————————-
ഒരിക്കല് പ്രവാചക തിരുമേനിയും തിരുസഖാക്കളും ഒരു സദസിലിരിക്കുബോള് അപരിചിതനായ ഒരാള് കടന്ന് വന്നു, പരുക്കന് പ്രകൃതം, മുഖവുര കൂടാതെ അയ്യാള് തന്റെ ആവശ്യം ഉന്നയിച്ചു,
"എനിക്ക് വ്യഭിചരിക്കാന് അനുമതി തരണം" പ്രവാചക തിരുമേനി അയ്യാളെ അടുത്ത് വിളിച്ച് കുശലന്വേഷണങ്ങള്ക്ക് ശേഷം ചോദിച്ചു
"താങ്കള്ക്ക് സഹോദരിയുണ്ടോ?"
"അവരെ ആരെങ്കിലും വൃഭിചരിക്കുന്നത് താങ്കളിഷടപ്പെടുമോ”"
"താങ്കളൂടെ മകളെ ആരെങ്കിലും വൃഭിചരിക്കുന്നത് താങ്കളിഷടപ്പെടുമോ"
"അതും ഞാന് അനുവദിക്കില്ല"
"താങ്കളുടെ മാതാവിനെ വൃഭിചരിക്കുന്നത് താങ്കളിഷടപ്പെടുമോ?"
"അവന്െറ കഥ ഞാന് കഴിക്കും"
"താങ്കളുടെ ഭാര്യയെ ഒരുത്തന് വൃഭിചരിക്കുന്നത് താങ്കളിഷടപ്പെടുമോ?"
"ഇല്ല അതിനാരും ധൈര്യപെടുകയില്ല ആരെങ്കിലും
ഒരമ്പെട്ടാൽ പിന്നീടയാള് ഭൂമിക്ക് മുകളിലൂടെ നടക്കുകയില്ല"...
"എങ്കില് താങ്കള് വ്യഭിചരിക്കാന് പോകുന്നത് ഒരാളുടെ സഹോദരിയായിരിക്കും അല്ലെങ്കില് മാതാവ് അല്ലെങ്കില് മകള് അല്ലെങ്കില് ഭാര്യ"
തുടര്ന്ന് പ്രവാചക തിരുമേനി അയ്യാളുടെ നന്മക്ക് വേണ്ടി പ്രാര്ഥിച്ചു.
ആഗതന് ചിന്താനിമഗ്നായി ഇരുന്നു, കുറച്ച് കഴിഞ്ഞപ്പോള് തിരിച്ച് പോകനൊരുങ്ങി ഒരാത്മഗതം പോലെ അയ്യാള് പറഞ്ഞു.
"ഇങ്ങോട്ട് വരുബോള് എനിക്ക് ഏറെ ഇഷ്ടം വ്യഭിചാരം എന്നാല് ഇപ്പോള് ഏറെ വെറുക്കുന്നത് അത് തന്നെ"
————————————————————-
ശിരസിലേക്ക് മാലിന്യങ്ങള്
പ്രവാചക തിരുമേനി നടന്ന് പോകുന്ന വഴിയില് ഒരു ജൂതകുടംബം താമസിച്ചിരുന്നു, പ്രവാചക തിരുമേനിയോടുള്ള അമര്ഷം കാരണം ആ വീട്ടിലെ ഒരു പെണ്കുട്ടി സ്ഥിരമായി പ്രവാചക തിരുമേനിയുടെ ശിരസിലേക്ക് മാലിന്യങ്ങള് കൊണ്ടിടാറുണ്ടായിരുന്നു, പ്രവാചക തിരുമേനി അത് തുടച്ച് മാറ്റി മിണ്ടാതെ പോവുകയാണ് ചെയ്യാറ്. ഒരു ദിവസം അനുചരന്മാരില് ചിലരിത് കാണാനിടയായി അവര് പ്രതികാരത്തിന്ന് തുനിഞ്ഞപ്പോള് പ്രവാചക തിരുമേനി അവരെ വിലക്കി കൊണ്ട് പറഞ്ഞു... "എന്െറ മേല് മാലിന്യങ്ങള് വിഴുന്നത് കൊണ്ട് എനിക്ക് പ്രയാസമേതും തോന്നാറില്ല മാത്രമല്ല, അത് ആ പെണ്കുട്ടിക്ക് സുഖം നല്കുകയും ചെയുന്നു. ഞാനെന്തിന്ന് അവളുടെ സന്തോഷം കളയണം?" ഇതെല്യാം അല്യാഹുവിന്െറ പരീക്ഷണങ്ങളാണ് എല്ലാം ഞാന് സന്തോഷപൂര്വം സ്വീകരിക്കുന്നു.
ഒരു ദിവസം ആ വഴിയിലൂടെ പോയപ്പോള് മാലിന്യാഭിഷേകം ഉണ്ടായില്ല തുടര്ന്ന് രണ്ട് മൂന്ന് ദിവസവും അതുണ്ടായില്ല, പ്രവാചക തിരുമേനി അടുത്ത് കണ്ട ഒരാളോട് ആ കുട്ടിയെ കുറിച്ച് അന്യേഷിച്ചു, അവള് രോഗ ബാധിതയാണന്നറിഞ്ഞപ്പോള് അവളെ സന്ദര്ശിച്ച് സമശ്വസിപ്പിക്കുകയും രോഖശാന്തിക്കായ് പ്രാര്ത്ഥിക്കുകയും ചെയ്തു. അതോട് കൂടി പ്രവാചക തിരുമേനിയോട് ആ കുടുംബം വെച്ച് പുലര്ത്തിയിരുന്ന ശത്രുതാമനോഭാവം മാറുകയും ഇസ്ലാമിന്െറ സ്നേഹ തിരത്തേക്ക് അവര് എത്തിചേരുകയും ചെയ്തു.
————————————————————-
വരള്ച്ചയും ഭക്ഷ്യക്ഷാമവും
ഹിജറ അഞ്ചാം വര്ഷം മക്കയില് വരള്ച്ചയും ഭക്ഷ്യക്ഷാമവും വ്യാപകമായി, ജനങ്ങള് പട്ടിണിയുടെ അള്ളിപിടുത്തത്തില് വിഷമിച്ചു. മദീനയിലായിരുന്ന തിരുദൂതര്ക്ക് മക്കയിലെ ഈ വാര്ത്തയില് ദുഃഖം തോന്നി, തന്നെ പീഡിപിച്ച ഇനത തനിക്കും തന്െറ ഗേഠ്രതത്തിന്നും കനത്ത ഉപരോധശത്തിലൂടെ പട്ടിണിയുടെ നാളുകള് വിധിച്ച ജനത പക്ഷെ അവരുടെ ഇപ്പോഴത്തെ ദുരവസ്ഥയില് പ്രവാചക തിരുമേനി ഒട്ടും സന്തോഷിച്ചില്ല,
എന്ന് മാത്രമല്ല, മക്കയിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള് അടിയന്തിരമായി അയക്കാന് തന്െറ വിശ്വസ്ത സഹചരിയായ അംറുബ്നു ഉമയ്യയോട് ആവശ്യപ്പെട്ടു. അടുത്ത പ്രഭാതം പൊട്ടിവിടരുബോള് മക്കക്കാര് കണ്ടത് അംറിന്െറ നേതൃത്വത്തില് അവശ്യ സാധനങ്ങളുടെ ചുമടും പേറി മക്കയുടെ അതിര്ത്ഥിയില് നിരന്ന് നില്ക്കുന്ന സംഘത്തെയാണ്.
ഖുറൈശി പ്രമാണി അബു സുഫ്യാന് സന്തോഷപൂര്വ്വം അവകള് സ്വീകരിച്ചു, പ്രവാചക തിരുമേനിയുടെ സ്നേഹത്തിന്ന് മുന്നില് ശ്ര്തക്കള് പോലും തോറ്റ്പോയി
————————————————————-
ഒരു വൃദ്ധ സ്ത്രി വലിയതായ ചുമടുമായി വഴിയോരത്ത് കാത്ത് നില്ക്കുന്നുണ്ടായിരുന്നു, ചുമട് എടുക്കാന് ഒരു കൂലിക്കാരനെയും നോക്കിയാണ് നില്പ്, ഒന്ന് രണ്ട് പേര് വന്നുവെങ്കിലും അവരാവശ്യപ്പെട്ട തുക വൃദ്ധയുടെ പക്കലില്ലായിരുന്നു, ഈ സമയത്താണ് പ്രവാചക തിരുമേനി അത് വഴിവന്നത് വൃദ്ധയുടെ അവസ്ഥയില് അലിവ് തോന്നിയ പ്രവാചക തിരുമേനി ഭാരമേറിയ ചുമട് തന്െറ ശിരസിലേറ്റി വൃദ്ധയെ അനുഗമിച്ച് നടന്നു, കുറച്ച് ദൂരയാണ് വൃദ്ധക്ക് പോകേണ്ടിയിരുന്നത് പക്ഷെ പ്രവാചക തിരുമേനി യാതൊരു വൈമനസ്യവും കുടാതെ ചുമട് എത്തിച്ച് കൊടുത്തു, തിരികെ വരാന് ഭാവിച്ചപ്പോള് വൃദ്ധ സന്തോഷത്തോടെ തന്െറ മടികുത്തില് നിന്ന് ഒരു തുകയെടുത്ത് പ്രവാചക തിരുമേനിക്ക് നേരെ നീട്ടി. എന്നാല് പ്രവാചകതിരുമേനി സ്നേഹത്തോടെ അത് നിരസിച്ചു.
ഒരു നല്ലകാര്യം ചെയ്ത സംതൃപ്തിയോടെ മടക്ക യാത്രക്ക് തുനിഞ്ഞപ്പോള് വൃദ്ധ സ്നേഹത്തോടെ അറിയിച്ചു "മോനെ നിന്െറ സഹായവും സന്മനസും എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു, നീ നല്ലയൊരു മനസിന്നുടമയാണ്, ജീവിതത്തില് ഒരു ബുദ്ധിമുട്ടും നിനക്കുണ്ടാവാതിരിക്കട്ടെ പക്ഷെ മോന് സൂക്ഷിക്കണം നമ്മുടെ നാട്ടിലിപ്പം പ്രവാചകനാണന്നും പറഞ്ഞ് നടക്കുന്ന ഒരുവനുണ്ടല്ലോ
” മുഹമ്മദ് ” മോന് അവന്െറ വലയിലൊന്നും വീഴരുത്, അവന് വഴിതെറ്റിക്കും അവന്െറ ചതിയില് പെടാതിരിക്കാന് മോന് ശ്രദ്ധിക്കണം"
വൃദ്ധയുടെ ഉപദേശം പ്രവാചക തിരുമേനിയില് ചിരിയുളവാക്കി,
അദ്ദേഹം പറഞ്ഞു "ഞാനാണ് ആ മുഹമ്മദ്"
അന്തം വിട്ട വൃദ്ധ പ്രവാചക തിരുമേനിയെ നോക്കി നിന്നു ഇതാണോ താന് വെറുത്ത മുഹമ്മദ് ഇത്രയും നല്ല മനുഷ്യനെയാണോ ഇനങ്ങള് തെറ്റിദ്ധരിപ്പിച്ച് കൊണ്ടിക്കുന്നത് ഇത് അല്ലാഹുവിന്െറ പ്രവാചകന് തന്നെ വൃദ്ധ വിശ്വാസം പ്രഖ്യാപിച്ചു.
പ്രവാചക തിരുമേനിയുടെ അടുത്ത അനുയായികളിലൊരാളായിരുന്നു അബൂ ദര്റില് ഗിഫാരി, എതോപ്യന് അടിമയായിരുന്ന ബിലാലുബ്നു റബാഹ് കറുത്തവനായിരുന്നു, ഒരു ദിവസം ഇരുവരും തമ്മില് എന്തോ കാര്യൃത്തിന്ന് വേണ്ടി ശണ്ഠ കൂടവെ ഗിഫാരി "കറുത്തവളുടെ മോനെ" യെന്ന് വിളിച്ചു, ബിലാല് സങ്കടവുമായി തിരുമേനിയുടെ സന്നിതിയിലെത്തി, ഗിഫാരിയെ തിരുമേനി വിളിച്ച് ശകാരിച്ച് കൊണ്ട് ചോദിച്ചു, "താങ്കള് ബിലാലിനെ അദ്ദേഹത്തിന്െറ നിറത്തിന്െറ പേരില് ആക്ഷേപിച്ചോ? താങ്കളില് ഇനിയും അനിസ്ലാമികത നിലനില്ക്കുന്നുവോ?
ബിലാല് താങ്കളുടെ സഹോദരനാണ് അതിനാല് അദ്ദേഹത്തിനെ സമശ്വസിപ്പിക്കുക, സന്തോഷിപ്പിക്കുക" ഗിഫാരിയില് പ്രവാചക തിരുമേനിയുടെ വാക്കുകള് കൂറ്റബോധമുണ്ടാക്കി പശ്ചാതാപ വിവശനായി അദ്ദേഹം ബിലാലിന്െറ കാല്ക്കല് ശിരസ് വെച്ച് തന്െറ കവിളില് കാലുകൊണ്ട് ചവിട്ടാന് ആവശ്യപ്പെട്ടു, പക്ഷെ ബിലാല് അദ്ദേഹത്തെ ആലിംഗനം
-----------------------------------------
പ്രമുഖരുടെ വീക്ഷണത്തിൽ
തോമസ് കാർലൈൽ
പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് നൽകിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം സൃഷ്ടിച്ചത്[അവലംബം ആവശ്യമാണ്]. 1841 ൽ പ്രസിദ്ധപ്പെടുത്തിയ "ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തിൽ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. "സൂത്രശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി' തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത ആൾ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നൽകുകയും ചെയ്യുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കാനാവാത്ത അത്ഭുതമായാണ് കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അർത്ഥത്തിലും മരുഭൂമിയുടെ പുത്രൻ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാർലൈലിന്റെ വീക്ഷണത്തിലെ നബി. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങൾ പിന്നീട് നടന്നു. പ്രവാചക ജീവിതത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയൻറലിസ്റ്റ് രചനകൾ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങൾ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്നത്തിൽ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ നില നിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികൾ. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അർഹനെന്നും മനുഷ്യർ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങൾക്കും പെരുമാറ്റ സംഹിതകൾക്കും വിധേയരാണ് മനുഷ്യർ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കൽപം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീർന്നു. ദൈവത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കൽപങ്ങൾ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി. വില്യം മൂർ "ലൈഫ് ഓഫ് മുഹമ്മദി'ൽ നബിയെ വിലയിരുത്തുന്നത് ഈ അർത്ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതിൽ കെട്ടുകൾ തകർത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂർ കൽപിച്ചു നൽകിയ പ്രസക്തി. Western Awakening of Islam എന്ന കൃതിയിൽ ലോർഡ് ഹെഡ്ലി നബിക്ക് നൽകുന്ന സ്ഥാനവും ഇതേ അർത്ഥത്തിൽ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാർഗ്ഗത്തിലുള്ള തടസ്സങ്ങൾ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
എച്ച്.എ.ആർ ഗിബ്ബിന്റെ "ഇസ്ലാം എ ഹിസ്റേറാറിക്കൽ സർവ്വേ' എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഢിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തിൽ തെളിഞ്ഞു നിൽക്കുന്നത്. ഈ മനുഷ്യന് രണ്ടു മുഖങ്ങളുണ്ട്. ഒരു അറബ് ഗോത്രവംശജന്റെ മുഖവും രാഷ്ട്ര നേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തിൽ പരുവപ്പെടുത്തി എന്നതിനെക്കുറിച്ച് ഗിബ്ബ് പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം. അദ്ദേഹം സമർത്ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികൾക്കെതിരായി നബി നടത്തിയ യുദ്ധങ്ങൾക്കു കാരണം ഗോത്ര വർഗങ്ങൾക്ക് സഹജമായ യുദ്ധ വാസനയല്ല, മതപരമായ ദൗത്യപൂർത്തീകരണമായിരുന്നുവെന്ന് പറയാൻ ഗിബ്ബിന്ന് മടിയില്ല. എന്നാൽ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദർഭങ്ങളിൽ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷപാതങ്ങളില്ലാത്ത പണ്ഢിതോചിത സമീപനമാണ് ഗിബ്ബിൻറേത്. സ്വൂഫിസത്തിൽ ആകൃഷ്ടനായ ഫ്രിത്ജോഫ് ഷുവോൻ, ഇസ്ലാമിന്റെ സൗന്ദര്യസങ്കല്പങ്ങളിൽ താല്പര്യം കാണിച്ച മാർട്ടിൻ ലിംഗ്സ് തുടങ്ങിയവർ വ്യത്യസ്ത രീതിയിൽ പ്രവാചകനെ കാണുന്നു. "സ്ട്രഗ്ൾ റ്റു സറണ്ടർ' എന്ന കൃതിയിൽ താൻ ഇസ്ലാമിൽ എത്തിച്ചേർന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്റി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ "റസൂലുല്ലാഹ്' എന്ന അധ്യായം നബിയെ ഖുർആന്റെ വെളിച്ചത്തിൽ വിലയിരുത്താനുള്ള ശ്രമമാണ്.
കാരൻ ആംസ്ട്രോങ്ങിന്റെ Muhammed a western attempt to understand Islam എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമൻ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കാരൻ. ഇസ്ലാമിന്നെതിരായ മുൻ വിധികൾക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങൾ വഴിവെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു.
മൈക്കൾ എച്ച് ഹാർട്ട്
മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കൾ എച്ച് ഹാർട്ടിന്റെ നൂറ് പേർ :ചരിത്രത്തെ ഏറ്റവും സ്വാധീനിച്ചവരുടെ ക്രമം (The Hundred A ranking of the most influential persons in History) എന്ന കൃതി. മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കൾ ഹാർട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവിൽ കൂട്ടിയിണക്കുന്നു. ഇസ്ലാമിക സദാചാര പാഠങ്ങൾക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നൽകിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങൾ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാർട്ടിന്റെ ഭാഷ്യം.
ബർണാർഡ് ഷാ
പ്രശസ്ത നാടകകൃത്തായ ജോർജ്ജ് ബർണാർഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ് (The Genuine Islam). നബി ബർണാർഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: "
"അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയ പൂർവം കൈകാര്യം ചെയ്യപ്പെട്ടേനെ. നബിയെ അദ്ദേഹത്തിന്റെ മത സത്തയിൽ നിന്ന് വേർ തിരിച്ചു നിർത്തിയല്ല ബർണാർഡ്ഷാ ദർശിച്ചത്; മതത്തിൽ നിന്ന് വേറിട്ട് നബിക്ക് മറെറാരസ്തിത്വം അദ്ദേഹം കൽപിക്കുന്നില്ല. --------------------------------------------------------------------
ആയിശ ബീവിയുമായുള്ള പ്രവാചകന്റെ നിക്കാഹ്
അടുത്ത കാലത്തു സമൂഹ മാധ്യമങ്ങളിൽ ഏറെ അപകീര്തിപെട്ടിട്ടുള്ള വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെതു, പ്രധാനമായും പ്രവാചകൻ നബി (സ) യുടെ വൈവാഹിക ജീവിതത്തെ കുറിച്ച് ,
അതിൽ ഏറ്റവും കൂടുതൽ വിമര്ശിക്കപെടുന്നത് ആയിശ ബീവിയുമായുള്ള പ്രവാചകന്റെ നിക്കാഹിനെ സംബന്ധിച്ചാണ്
എന്താണ് അവയുടെ നിജസ്ഥിതി എന്നതിനെ കുറിച്ച് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് ഇപ്പുറം നിന്ന് വിലയിരുത്തുമ്പോൾ ബോധ്യമാവുന്ന അല്പം കാര്യങ്ങളാണ് ഇവിടെ പറയുന്നത്
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക!
https://youtu.be/rLGEOV9aPWU
Comments
Post a Comment