ആമിനയുടെ പൊന്നുമോൻ
ആമിനയുടെ പൊന്നുമോൻ
------------------------------------
ഈ കഥ നടക്കുന്നത് 1400 വർഷങ്ങൾക്കപ്പുറം
മലകളാൽ ചുറ്റപ്പെട്ട മക്ക പ്രദേശം
ബാല്യത്തിന്റെ കുസൃതികൾ പിന്നിട്ട് യവ്വനത്തിന്റെ പടിവാതിലിൽ എത്തിയ സത്യവതിയായ ഒരു പെണ്കുട്ടിയുണ്ട് അവിടെ
വഹബ്ന്റെ പുത്രി ആമിന
കുലീന ആയിരുന്നു അവർ,
പേര് സൂചിപ്പിക്കുന്നത് പോലെ പ്രശാന്ത പ്രകൃതം,
മദീന നിവാസികൾ ആയിരുന്ന ആ കുടുംബം ഒരു നിയോഗത്തിനു പിന്നീട് മക്കയിൽ താമസമാക്കിയാതായിരുന്നു
ആമിനയുടെ ജീവിത പങ്കാളി ആയി അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല
അവരുടെ ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ടു നീങ്ങി
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ഫലം ആമിനയുടെ ഉദരത്തിൽ ജീവന്റെ തുടിപ്പ് വളർന്നു വന്നു,
എന്നാൽ അല്ലാഹുവിന്റെ അലംഘനീയമായ വിധി
അബ്ദുല്ല ആമിന ജീവിതത്തിനു അതികം ആയുസ്സ് ഉണ്ടായില്ല
ആറ്റലായ മോനെ ഒരുനോക്കു കാണാൻ കഴിയാതെ അബ്ദുള്ള യാത്രയായി
കച്ചവടവാഷാർത്ഥം ഗസ്സ യിൽ പോയ ആമിനയുടെ പ്രിയതമൻ വഴിയിൽ വെച്ച് ഇഹലോക വാസം വെടിഞ്ഞു
അളവറ്റ ദുഃഖത്തിന്റെ കയത്തിലേക്ക് ആമിനയുടെ ജീവിതം എറിയപെട്ടു ..
എന്നാൽ ആമിന തന്റെ ഉദരത്തിൽ വളരുന്ന കുട്ടിയിൽ അസാധാരണമായ ചില കാര്യങ്ങൾ അനുഭവിച്ചിരുന്നു ,
പ്രതേകിച്ചു ക്ലേശമോ പ്രസവ വേദനയോ ഉണ്ടായില്ലന് പിന്നീട് അവർ സാക്ഷ്യ പെടുത്തിയിരുന്നു ,
പല പല സ്വപ്‌നങ്ങൾ കാണുക പതിവായിരുന്നു
ലോകത്തിന്റെ നേതാവിനെയാണ് നീ ഗര്ഭം ചുമന്നിരിക്കുന്നതെന്ന് അശരീരി കേള്ക്കുകയും പ്രകാശ ഗോളങ്ങള് പ്രകടമാവുകയും
അതിലൂടെ സിറിയയിലേയും മറ്റും ചക്രവര്ത്തിമാരുടെ കോട്ടകൊത്തളങ്ങള് ദൃശ്യമാവുകയും ചെയ്തിരുന്നുവത്രെ.
കുഞ്ഞിന് മുഹമ്മദ് (വാഴ്ത്തപ്പെട്ടവന്) എന്ന് നാമകരണം ചെയ്യണമെന്ന നിര്ദേശവും സ്വപ്നത്തിലൂടെ ലഭിച്ചിരുന്നു.
കാത്തിരിപ്പുകൾക്കു വിരാമമിട്ടു 571 ഏപ്രിൽ 20 , റ 12 നു തിങ്കളാഴ്ച ,
ഖുറൈശി ഗോത്രത്തിൽ ഹാഷിം കുടുംബത്തിൽ മുഹമ്മദ് പിറന്നു
സന്തോഷ വാർത്ത അറിഞ്ഞ ഉടനെ പിതാമഹനായ അബ്ദുൽ മുത്തലിബ് കുഞ്ഞിനെ കഅബയിൽ കൊണ്ട് പോയി മുഹമ്മദ് എന്ന നാമകരണം ചെയ്തു
അബ്ദുൽ മുത്തലിബ് മക്കയിൽ ഏറ്റവും സ്വാധീനമുള്ള ഖുറൈശി നേതാവായിരുന്നു ,
പുത്രൻ അബ്ദുല്ലയുടെ ആകസ്മികമായ മരണം കനത്ത ദുഃഖത്തിൽ ആഴ്ത്തിയെങ്കിലും മുഹമ്മദിന്റെ കോമള വദനം അദ്ദേഹത്തിൽ സന്തോഷം ഉളവാക്കി
അന്നത്തെ അറബികളുടെ നാട്ടാചാരം അനുസരിച്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനായി ബനുസാദിലെ വളത്തമ്മമാർ വരികയും കുഞ്ഞുങ്ങളെ കൊണ്ടുപോവുകയും ചെയ്യാറുണ്ട്,
അവരെയും പ്രതീക്ഷിച്ചു കഴിയുകയായിരുന്നു ആമിന, അത് വരെ സുവൈബിയ എന്ന പരിചാരിക ആയിരുന്നു മുലയൂട്ടിയതു
അതികം വൈകാതെ ബാനു സാദിലെ വളത്തമ്മമാർ മക്കയിലെത്തി , എന്നാൽ അനാഥ ബാലനായ മുഹമ്മദിനെ ഏറ്റടുക്കാൻ വളത്തമ്മമാർ താല്പര്യപെട്ടില്ല
കാരണം വേറെ ഒന്നുമില്ല കിട്ടുന്ന തുക കുറവായിരിക്കും അത് തന്നെ
വളത്തമ്മമാരുടെ കൂട്ടത്തിൽ ശുഐബിന്റെ പുത്രി ബനൂസഅദ് ഗോത്രക്കാരിയായ ഹലീമ എന്നവർ ദരിദ്രയും ക്ഷീണിതയും ആയിരുന്നു , അത് കൊണ്ട് തെന്നെ കുഞ്ഞിനെ വളർത്താൻ മക്കയിലെ സ്‌ത്രീകൾ അവർക്കു നൽകിയില്ല
ഏറെ നിരാശയിലായ അവർ മടങ്ങി പോകാൻ നേരം തന്റെ ഭർത്താവായ ഹാരിസിനോട് പറഞ്ഞു "ഒരു വളർത്തു കുഞ്ഞിനെ കൂടാതെ വീട്ടിലേക്കു മടങ്ങാൻ എനിക്കതിയായ വിഷമമുണ്ട് , അല്ലാഹുവാണെ ഞാനീ അനാഥ കുഞ്ഞിനെ ഏറ്റെടുക്കാൻ പോവുകയാണ്
ഭർത്താവ് ഹാരിസ് സമ്മതിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു " അത് തന്നെയാണ് നീ ചെയ്യേണ്ടത് , ഒരു പക്ഷെ ഈ കുഞ്ഞിന്റെ സാന്നിധ്യം നിമിത്തം അള്ളാഹു നമ്മെ അനുഗ്രഹിച്ചേക്കും "
ഹലീമ ആമിനയിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവരുടെ ഗൃഹത്തിലേക്ക് തിരിച്ചു പോയി
മുഹമ്മദിനെ ഏറ്റെടുത്തതിനു ശേഷം അവർക്കും അവരുടെ ഗൃഹത്തിലും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടായതായി ഹലീമ പറയാറുണ്ടായിരുന്നു
രണ്ടു കൊല്ലം മുലകുടി പൂർത്തിയാക്കി കുഞ്ഞുമായി ഹലീമ ആമിനയുടെ അടുത്തെത്തി
രണ്ടു വര്ഷം കൂടി വളർത്താൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു , ഹലീമയുടെ മോനോടുള്ള സ്നേഹത്തിലും പരിചരണത്തിലും തൃപ്തയായ ആമിന കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിച്ചു
ഹലീമ ബീവിയുടെ അടുത്തുള്ള സമയത്തു പല അസാധാരണ സംഭവങ്ങളും നടന്നതായി ചരിത്രത്തിൽ കാണാം , ദൈർഗ്യം ഭയന്നു ഒഴിവാക്കുകയാണ്
അബ്ദുൽ മുത്തലിബിന്റെ സംരക്ഷണതയിലും ആമിനയുടെ പരിലാളനത്തിലും കുഞ്ഞു മുഹമ്മദിന്റെ ബാല്യം സന്ധോഷത്തോടെ നീങ്ങി ,
തന്റെ ആരംഭമോനെ തന്റെ ബന്ധുക്കൾക്ക് പരിചയപ്പെടുത്താൻ ആമിന അതിയായി ആഗ്രഹിച്ചു
മക്കയില് നിന്ന് വര്ഷം തോറും ആമിന മദീനയില് പോകാറുണ്ടായിരുന്നു. ഭര്ത്താവിന്റെ ഖബര് സന്ദര്ശിക്കുക, അമ്മാവന്മാരുടെ വീട് സന്ദര്ശിക്കുക എന്നീ ലക്ഷ്യങ്ങള് പൂര്ത്തിയാക്കി തിരിച്ചുവരികയും ചെയ്യുമായിരുന്നു.
അങ്ങിനെ യാത്ര പുറപ്പെടുകയും നജ്ജാര് ഗോത്രത്തില് താമസിച്ച് തിരച്ച് വരുന്ന വഴി അവര്ക്ക് രോഗം ബാധിക്കുകയും വൈകാതെ മരണപ്പെടുകയും ചെയ്തു.
മക്കയുടെയും മദീനയുടെയും ഇടയിലുള്ള ''അബവാഅ്'' എന്ന സ്ഥലത്ത് മറമാടുകയും ചെയ്തു.
അന്ന് പ്രവാചകന് ആറ് വയസ്സായിരുന്നു പ്രായം. ഹിജ്‌റയുടെ 45 വര്ഷം മുമ്പായിരുന്നു ഈ സംഭവം. ആമിനയെ അനുഗമിച്ചിരുന്ന ഉമ്മുഐമന് എന്ന ഒരടിമ സ്ത്രീയാണ് പ്രവാചകനെ മക്കയില് കൊണ്ടെത്തിച്ചത്.
ആമിന മരണപ്പെടുമ്പോള് മകനെ അഭിസംബോധന ചെയ്ത് ഒരു കവിത ആലപിച്ചതായി സീറകളില് ഉദ്ധരിക്കപ്പെടുന്നുണ്ട്.
നീ ലോകപ്രശസ്തനാകണമെന്നും നിന്റെ പിതാമഹന് ഇബ്രാഹീമിന്റെ പാത അനുധാവനം ചെയ്യണമെന്നും വിഗ്രഹാരാധന കൊടിയ പാപമാണെന്നുമൊക്കെയാണ് ആ കവിതയില് ആമിന പുത്രനെ ഉപദേശിക്കുന്നത്.
ഒരു ബാലന് താങ്ങാവുന്നതിലും കനത്ത ദുഃഖമാണ് ആ ചെറുപ്രായത്തിൽ മുഹമ്മദ് അനുഭവിച്ചത് ,
ജനനത്തിനു മുമ്പേ യത്തീമായി സ്വന്തം പിതാവിന്റെ മുഖം ദർശിക്കാനായില്ല ,
പിതാവിന്റെ സ്നേഹപരിചരണം ഒട്ടും ലഭിച്ചില്ല ,
ഇപ്പോഴിതാ പരിചാരികയുടെ കൂടെയാക്കി തന്റെ എല്ലാമെല്ലാമായ മാതാവും വിടപറഞ്ഞിരിക്കുന്നു ,
വിധിക്കു മുന്നിൽ കണ്ണീർ പൊഴിക്കാനെ ബാലനായ മുഹമ്മദിന് കഴിഞ്ഞുള്ളു
ഉമ്മുഐമനോടപ്പം മക്കയിലെത്തിയ പൗത്രനെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അബ്ദുൽ മുത്തലിബ് എതിരേറ്റത്.
അങ്ങിനെ തികച്ചും അനാഥനായി കൊണ്ടാണ് മനുഷ്യകുലത്തിന്റെ ദുഃഖവും ദുരിതവും അറിയാനും അറുതി വരുത്താനും നിയോഗിതനായ പ്രവാചകന്റെ ബാല്യം കടന്നു പോയത്
#സിദ്ധിഖ് എ പി കുഴിങ്ങര
Comments
Post a Comment